ചങ്ങരംകുളം:തിരഞ്ഞെടുപ്പ് രംഗം സജീവമായതോടെ ആലംകോട് പഞ്ചായത്തില്‍ പതിനേഴാം വാര്‍ഡില്‍ മത്സരത്തിന് ചൂടേറും.എസ് സി സംവരണ വാര്‍ഡില്‍ സിപിഎം ലെ കെപി രവീന്ദ്രനാണ് എല്‍ഡിഎഫിന് വേണ്ടി മത്സര രംഗത്ത്.എന്നാല്‍ യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗ് ആവട്ടെ വിബിന്‍ കെവി യെന്ന യുവ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാണ് കളം പിടിക്കാന്‍ ഒരുങ്ങുന്നത്.ഇരുവരും പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്.ഇത്തവണ ബിജെപി വാര്‍ഡ് 17ല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.






