• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു; 4000 അധ്യാപക തസ്തിക കുറയും

ckmnews by ckmnews
October 19, 2024
in Kerala
A A
പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു; 4000 അധ്യാപക തസ്തിക കുറയും
0
SHARES
163
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊതുവിദ്യാലയങ്ങളില്‍ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതോടെ, ഈ അധ്യയനവർഷം ഇല്ലാതാവുന്നത് നാലായിരത്തിലേറെ അധ്യാപക തസ്തികകള്‍.അധ്യയനവർഷാരംഭത്തിലെ ആറാം പ്രവൃത്തിദിനത്തില്‍ കുട്ടികളുടെ കണക്കെടുത്തപ്പോള്‍ ഇത്തവണ മുൻവർഷത്തെക്കാള്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. തസ്തിക നിർണയ റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ കണക്കനുസരിച്ച്‌ ഈ വർഷം ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 3400 ഡിവിഷനുകള്‍ ഇല്ലാതാവും. സർക്കാർ പ്രൈമറി സ്കൂളുകളില്‍മാത്രം 715 തസ്തികകള്‍ നഷ്ടപ്പെടും.ഹൈസ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകരെ പ്രത്യേകം നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചുള്ള ഡിവിഷൻ നിർണയം പുരോഗമിക്കുകയാണ്. അതിനാല്‍ അന്തിമ റിപ്പോർട്ടിന്റെ ഭാഗമായി കുട്ടികളുടെ എണ്ണത്തിലും അധ്യാപക തസ്തികകളിലും ഏറ്റക്കുറച്ചിലുകള്‍ വന്നേക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.ഒന്നാംക്ലാസില്‍ ചേർന്ന കുട്ടികളുടെ എണ്ണത്തില്‍ മുൻവർഷത്തെക്കാള്‍ 7163 പേരുടെ കുറവാണുണ്ടായത്. 2023-24-ല്‍ 2,58,149 കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ഒന്നാംക്ലാസില്‍ ചേർന്നിരുന്നു. ഈ വർഷം ഇത് 2,50,986 പേരായി കുറഞ്ഞു.രണ്ടുമുതലുള്ള ക്ലാസുകളില്‍ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞതോടെ, പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ മറ്റു സ്കൂളുകളിലേക്ക് പുനർവിന്യസിക്കാമെങ്കിലും സർക്കാർ സ്കൂളുകളില്‍ തസ്തിക നഷ്ടപ്പെടുന്നവരെ സംരക്ഷിച്ചുനിർത്തേണ്ടിവരുമെന്നതാണ് സ്ഥിതി.സർക്കാർ സ്കൂളില്‍ കഴിഞ്ഞവർഷം ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 12.23 ലക്ഷം കുട്ടികളുണ്ടായിരുന്നു. ഈ വർഷമുള്ളത് 11.60 ലക്ഷമാണ്. എയ്ഡഡ് സ്കൂളില്‍ കഴിഞ്ഞവർഷം 21.81ലക്ഷമായിരുന്നത് ഈ വർഷം 21.27 ലക്ഷവുമായി. എയ്ഡഡിനെ അപേക്ഷിച്ച്‌ സർക്കാർ സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയുമ്ബോള്‍ ആനുപാതികമായി അധ്യാപക തസ്തികകളില്‍ വലിയ നഷ്ടമുണ്ടാവും. ഇതു സർക്കാരിനു ബാധ്യതയും കൂട്ടും.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
88
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
217
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
108
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
48
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
95
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
74
Next Post
പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിലൽ കുഴിച്ചിട്ട നിലയിൽ

പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിലൽ കുഴിച്ചിട്ട നിലയിൽ

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
225
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
88
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
217
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
219
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025