• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സ്വർണതട്ടിപ്പിൽ നിർണായക നീക്കവുമായി SIT; സ്വർണപ്പാളികൾ ഇളക്കി സാമ്പിൾ ശേഖരിച്ചു

ckmnews by ckmnews
November 17, 2025
in Kerala
A A
ശബരിമല സ്വർണതട്ടിപ്പിൽ നിർണായക നീക്കവുമായി SIT; സ്വർണപ്പാളികൾ ഇളക്കി സാമ്പിൾ ശേഖരിച്ചു
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണ്ണായക നടപടിക്രമത്തിലേക്ക് കടന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ പരിശോധനകൾക്കായി സന്നിധാനത്ത് എത്തി. ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള സ്വർണപ്പാളികൾ ഇളക്കി മാറ്റി സംഘം സാമ്പിൾ ശേഖരിച്ചുതുടങ്ങി. സ്വർണത്തിന്റെ കാലപ്പഴക്കവും ശുദ്ധിയും (പ്യൂരിറ്റി) കണ്ടെത്തുക എന്നതാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. 2009-ൽ പൂശിയ സ്വർണ്ണവും 1998-ൽ യുവി ഗ്രൂപ്പ് പൂശിയ സ്വർണ്ണവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക എന്നത് കേസിൽ നിർണ്ണായകമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിൽ സ്ഥാപിച്ച പാളികൾ അഴിച്ചുമാറ്റി പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിക്കുകയാണ് ചെയ്യുന്നത്. ശ്രീകോവിലിന്റെ കട്ടിളപ്പാളി ഇളക്കി സ്വർണത്തിന്റെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ശ്രീകോവിലിനോട് ചേർന്ന് അയ്യപ്പന്റെ ചരിത്രം ആലേഖനം ചെയ്ത സ്വർണ്ണപ്പാളിയിൽ നിന്നുള്ള സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ശബരിമല സ്പെഷ്യൽ കമ്മീഷണർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പരിശോധനകൾ നടക്കുന്നത്. നടയടച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥർ സോപാനത്തിനു മുന്നിലെ പരിശോധനകളിലേക്ക് കടക്കും എന്നാണ് ലഭിക്കുന്ന വിവരം.അന്വേഷണ സംഘത്തിന് പരമാവധി സമയം ഉപയോഗിച്ച് തെളിവുകൾ ശേഖരിക്കാൻ അവസരമുണ്ട്. സാങ്കേതികമായി എത്ര സമയം വേണമെന്ന് തനിക്ക് അറിയില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥർക്ക് എത്ര സമയം വേണമെങ്കിലും എടുത്ത് തെളിവുകൾ ശേഖരിക്കാമെന്നും തന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. സ്വർണപ്പാളികൾ ഇളക്കി മാറ്റിയ ശേഷം അത് തിരിച്ച് പുനഃസ്ഥാപിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. മണ്ഡലകാലത്ത് ഭക്തർ ദർശനത്തിന് സമയം അനുവദിക്കുന്നതിന് മുൻപായി നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

Related Posts

ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ;ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ
Kerala

ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ;ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

February 23, 2026
214
പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട്ട് 3 മാസത്തിനകം
Kerala

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട്ട് 3 മാസത്തിനകം

February 23, 2026
40
‘അതിജീവിതയെ ഫോണില്‍ വിളിച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍
Kerala

‘അതിജീവിതയെ ഫോണില്‍ വിളിച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍

February 23, 2026
149
കുമ്പിടിയില്‍ ക്ളിനിക്കിലെ ജീവനക്കാരായ യുവതികൾക്ക്‌ നേരെ ആക്രമണം; തലക്ക് പരിക്ക്‌
Kerala

കുമ്പിടിയില്‍ ക്ളിനിക്കിലെ ജീവനക്കാരായ യുവതികൾക്ക്‌ നേരെ ആക്രമണം; തലക്ക് പരിക്ക്‌

February 23, 2026
293
ലോക്സഭാ എംപി സുരേഷ് ഗോപിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിൽ
Kerala

ലോക്സഭാ എംപി സുരേഷ് ഗോപിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിൽ

February 23, 2026
14
‘ഗാന്ധി ദൈവം തമ്പുരാനോ?, സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരം’; അധിക്ഷേപിച്ച് പി സി ജോർജ്
Kerala

‘ഗാന്ധി ദൈവം തമ്പുരാനോ?, സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരം’; അധിക്ഷേപിച്ച് പി സി ജോർജ്

February 23, 2026
171
Next Post
കേരളീയ വാദ്യ പാരമ്പര്യത്തെ പരിചയപ്പെടുത്തുന്ന ‘തക്കിട്ട ബുക്ക്’ 27-ന് പ്രകാശനം ചെയ്യും

കേരളീയ വാദ്യ പാരമ്പര്യത്തെ പരിചയപ്പെടുത്തുന്ന ‘തക്കിട്ട ബുക്ക്' 27-ന് പ്രകാശനം ചെയ്യും

Recent News

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2026 27 വാർഷിക വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നടന്നു.

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2026 27 വാർഷിക വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ നടന്നു.

February 24, 2026
9
വെളിയങ്കോട് റോഡിൽ സിറാജ് ഹോട്ടൽ നടത്തിയിരുന്ന ഇടിയാട്ടേൽ മുഹമ്മതുണ്ണിക്കുട്ടി നിര്യാതനായി

വെളിയങ്കോട് റോഡിൽ സിറാജ് ഹോട്ടൽ നടത്തിയിരുന്ന ഇടിയാട്ടേൽ മുഹമ്മതുണ്ണിക്കുട്ടി നിര്യാതനായി

February 24, 2026
30
ചാലിശേരിയിൽ ഇടവകദിനം ദൈവമാതാവിൻ്റെ ചിത്രംആദ്യലേലം 1.69000 ലക്ഷം രൂപക്ക് ചരിത്രമായി

ചാലിശേരിയിൽ ഇടവകദിനം ദൈവമാതാവിൻ്റെ ചിത്രംആദ്യലേലം 1.69000 ലക്ഷം രൂപക്ക് ചരിത്രമായി

February 24, 2026
15
ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽഇടവകദിനം ആഘോഷിച്ചു.

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽഇടവകദിനം ആഘോഷിച്ചു.

February 24, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025