• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇതിന് മേലെ വെക്കാനുണ്ടോ മലയാളിക്ക് മറ്റൊരു ആക്ഷന്‍ ഹീറോയെ?; അനശ്വര നടന്‍ ജയന്റെ ഓര്‍മകള്‍ക്ക് 45 വയസ്

ckmnews by ckmnews
November 16, 2025
in UPDATES
A A
ഇതിന് മേലെ വെക്കാനുണ്ടോ മലയാളിക്ക് മറ്റൊരു ആക്ഷന്‍ ഹീറോയെ?; അനശ്വര നടന്‍ ജയന്റെ ഓര്‍മകള്‍ക്ക് 45 വയസ്
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ ജയന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 45 വര്‍ഷം. ഡയലോഗിലും രൂപത്തിലും വേഷത്തിലും ആക്ഷനിലും വേറിട്ടു നിന്ന താരം നാലു പതിറ്റാണ്ടുകള്‍ക്കുശേഷവും മലയാളിയുടെ മങ്ങാത്ത ഓര്‍മയാണ്. നെഞ്ചുവിരിച്ചുള്ള നടത്തം, ബെല്‍ബോട്ടം പാന്റ്സ്, സണ്‍ഗ്ലാസ്സ്, മാസ്സ് ഡയലോഗുകള്‍, വേറിട്ട അംഗചലനങ്ങള്‍ ഇവയെല്ലാം പറഞ്ഞാല്‍ തന്നെ മലയാളികളുടെ മനസില്‍ തെളിയുന്നത് ജയന്റെ ചിത്രമായിരിക്കും. മലയാള സിനിമയില്‍ ഒരു പുതുയുഗപ്പിറവിയായിരുന്നു സാഹസികതയുടെയും ആക്ഷന്റെയും പര്യായമായി മാറിയ ജയന്‍

കൊല്ലത്തെ തേവള്ളിയില്‍ മാധവന്‍ പിള്ളയുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച കൃഷ്ണന്‍ നായരാണ് പില്‍ക്കാലത്ത് ജയന്‍ എന്ന പേരില്‍ സിനിമയിലെത്തിയത്. പതിനഞ്ചു വര്‍ഷത്തോളം നാവികസേനയില്‍ തൊഴിലെടുത്തശേഷമായിരുന്നു സിനിമയിലേക്കുള്ള ജയന്റെ വരവ്.

1974-ല്‍ ശാപമോക്ഷത്തിലൂടെയാണ് ജയന്റെ സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് വില്ലന്‍ വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും നായകവേഷങ്ങളിലേക്കും വളര്‍ന്നു. ശരപഞ്ജരം, അങ്ങാടി, കരിമ്പന, മൂര്‍ഖന്‍, മാമാങ്കം, ചാകര, ഇടിമുഴക്കം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഘട്ടനരംഗങ്ങളില്‍ ഡ്യൂപ്പുകളെ ഉപയോഗിക്കാതെയായിരുന്നു ജയന്റെ പ്രകടനം.

സാഹസികതയോടുള്ള അതിരുകടന്ന പ്രണയമാണ് ജയന്റെ ജീവിതത്തിന് തിരശ്ശീല വീഴ്ത്തിയത്. 1980 നവംബര്‍ 16-ന് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട് നാല്‍പത്തിയൊന്നാം വയസ്സിലാണ് ജയന്റെ മരണം. എട്ടുവര്‍ഷങ്ങള്‍ മാത്രം നീണ്ട കരിയറില്‍ നൂറ്റിയമ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു ജയന്‍. വിടവാങ്ങി 45 വര്‍ഷം പിന്നിടുമ്പോഴും സാഹസികതയുടെ പ്രതീകമായി ജയന്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു

Related Posts

ചങ്ങരംകുളം ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

ചങ്ങരംകുളം ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

September 25, 2026
1.4k
മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു
UPDATES

മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു

September 25, 2026
231
പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ വാക്കത്തോണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി
UPDATES

പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ വാക്കത്തോണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി

September 25, 2026
56
ചങ്ങരംകുളം പള്ളിക്കര വക്കാട്ടുപറമ്പിൽ താമസിക്കുന്നമെച്ചിനാത്ത് വളപ്പിൽ ജമാൽ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വക്കാട്ടുപറമ്പിൽ താമസിക്കുന്നമെച്ചിനാത്ത് വളപ്പിൽ ജമാൽ നിര്യാതനായി

September 25, 2026
473
ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും
UPDATES

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
136
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
46
Next Post
ശബരിമല സ്വർണ്ണക്കൊള്ള; സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന നടത്തും, എസ്ഐടി സാമ്പിൾ ശേഖരിക്കും

ശബരിമല സ്വർണ്ണക്കൊള്ള; സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന നടത്തും, എസ്ഐടി സാമ്പിൾ ശേഖരിക്കും

Recent News

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

September 25, 2026
16
സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

September 25, 2026
230
പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

September 25, 2026
141
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

September 25, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025