• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

എസ്‌ഐആര്‍: ‘സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീം കോടതിയിലേക്ക്’; നിയമയുദ്ധം തുടരുമെന്ന് എം വി ഗോവിന്ദന്‍

cntv team by cntv team
November 15, 2025
in Politics
A A
എസ്‌ഐആര്‍: ‘സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീം കോടതിയിലേക്ക്’; നിയമയുദ്ധം തുടരുമെന്ന് എം വി ഗോവിന്ദന്‍
0
SHARES
112
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സുപ്രീംകോടതിയിലേക്ക്. പാര്‍ട്ടി കോടതിയെ സമീപിച്ചെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. 80% ഫോം വിതരണം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതെന്നും കേരളത്തില്‍ പോലും ഇത് കാര്യക്ഷമായി നടന്നിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.’സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഈ നിലപാട് സ്വീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ്‌ഐആര്‍ മാറ്റിവെക്കണം എന്ന് ആവശ്യപ്പെടും. വോട്ടര്‍ പട്ടികയില്‍ ഒരാള്‍ പോലും വിട്ടുനില്‍ക്കരുത്. നിയമയുദ്ധം അതിന്റെ വഴിക്ക് തുടരും. എല്ലാ പാര്‍ട്ടിയും വോട്ടര്‍പട്ടിക നിര്‍മാണത്തില്‍ ഇടപെടണം. പിന്നോട്ട് പോകാന്‍ പാടില്ല. വലിയ രീതിക്ക് വോട്ട് ചോര്‍ച്ച ഉണ്ടാകും. 18 വയസ് തികഞ്ഞ എല്ലാവരും വോട്ടര്‍ പട്ടികയില്‍ ഉണ്ടാകണം’, എം വി ഗോവിന്ദന്‍ പറഞ്ഞു.പി എം ശ്രീ വിഷയത്തില്‍ പരസ്പരം ഏറ്റുമുട്ടല്‍ വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും തര്‍ക്കത്തില്‍ നിന്ന് സ്വയം പിന്മാറുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തദേശ തെരഞ്ഞെടുപ്പില്‍ തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ക്രിയാത്മകമായി മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള പദ്ധതി തയ്യാറാക്കി. പൊതു കാഴ്ചപ്പാട് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ബിജെപിസ്വീകരിക്കുന്നത് കേന്ദ്രീകൃത നിലപാടാണ്. ഇത്തരം ശക്തികള്‍ക്കെതിരായ ജനവിധിയുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 60 ലക്ഷം പേരുടെ വോട്ട് അവകാശം നീക്കം ചെയ്‌തെന്നും ഇത് പരാജയത്തിന്റെ ഒന്നാം കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ‘തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ട് പിടിച്ചു. ഇവിഎം പോലും നേരെ പ്രവര്‍ത്തിച്ചില്ല. കമ്മീഷനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. രാഷ്ട്രീയ അജണ്ട ഇലക്ഷന്‍ കമ്മീഷനിലൂടെ സാധിച്ചു. ഇതായിരുന്നു മോദിയുടെ ഇന്നലത്തെ പ്രസംഗം. പെരുമാറ്റ ചട്ടം വന്ന ശേഷം 10000 രൂപ 1.5 കോടി ആളുകള്‍ക്ക് നല്‍കി. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണിത്’, അദ്ദേഹം പറഞ്ഞു.തമിഴ്‌നാട്ടില്‍ ഇത് തടഞ്ഞെന്നും കോണ്‍ഗ്രസ് ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ ഇങ്ങനെ ആവില്ലായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിക്ക് അനുകൂല സാഹചര്യം രൂപപ്പെടാന്‍ കാരണം കോണ്‍ഗ്രസാണെന്നും ഫലപ്രദമായി തെരഞ്ഞെടുപ്പിനെ സമീപിച്ചില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Related Posts

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്
National

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
39
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
81
‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
Kerala

‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം

July 28, 2026
46
കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
Kerala

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

July 21, 2026
38
‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ
Kerala

‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ

July 17, 2026
77
‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി
Kerala

‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

July 16, 2026
87
Next Post
പാലത്തായി പോക്സോ കേസ്; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവ് ശിക്ഷ

പാലത്തായി പോക്സോ കേസ്; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവ് ശിക്ഷ

Recent News

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
16
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
123
ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

August 4, 2026
13
സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

August 4, 2026
501
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025