• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾക്ക് വിനിയോഗിക്കാവുന്ന തുകയുടെ വിവരങ്ങൾ പുറത്ത്, വീഴ്ച വരുത്തിയാൽ അയോഗ്യരാക്കും

cntv team by cntv team
November 15, 2025
in Kerala, Politics
A A
തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾക്ക് വിനിയോഗിക്കാവുന്ന തുകയുടെ വിവരങ്ങൾ പുറത്ത്, വീഴ്ച വരുത്തിയാൽ അയോഗ്യരാക്കും
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ചെലവിനായി സ്ഥാനാർത്ഥികൾക്ക് വിനിയോഗിക്കാനാകുന്ന പരമാവധി തുകയുടെ വിവരങ്ങൾ പുറത്തുവിട്ടു. ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും, ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും, ജില്ലാ പഞ്ചായത്തിൽ 1,50,000 രൂപയും വരെയാണ്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ പരമാവധി 75,000 രൂപയും, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 1,50,000 രൂപ വരെ ചെലവാക്കാം. സ്ഥാനാർത്ഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്.സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി ജില്ലകളിൽ നിരീക്ഷകരുണ്ടാവും. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറേണ്ടതുണ്ട്. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് സമർപ്പിക്കേണ്ടത്.www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ Election Ex-penditure moduleൽ സ്ഥാനാർത്ഥികൾ ലോഗിൻ ചെയ്ത് ഓൺലൈനായും കണക്ക് സമർപ്പിക്കാം. സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നൽകേണ്ടത്. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കേണ്ടതുണ്ട്. അവയുടെ യഥാർത്ഥ പകർപ്പുകൾ സ്ഥാനാർത്ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നൽകുകയും ചെയ്യണം. തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകുന്നതിൽ വീഴ്ച വരുത്തുന്നവരെ കമ്മീഷൻ അഞ്ച് വർഷത്തേക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ നിന്ന് അയോഗ്യരാക്കും. ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്കാണ് അയോഗ്യത വരിക. നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവാക്കിയാലും തെറ്റായ വിവരമാണ് നൽകിയതെന്ന് ബോദ്ധ്യപ്പെട്ടാലും കമ്മീഷൻ സ്ഥാനാർത്ഥികളെ അയോഗ്യരാക്കും.

Related Posts

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം
Kerala

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

September 25, 2026
4
അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം
Kerala

അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം

September 25, 2026
2
ബിജെപി നേതാവ്‌ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാകമ്മീഷൻ അംഗം
Kerala

ബിജെപി നേതാവ്‌ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാകമ്മീഷൻ അംഗം

September 25, 2026
11
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
77
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്
Kerala

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
50
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ
Kerala

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
34
Next Post
വർണ്ണാഭമായിമോഡേണ്‍ സ്കൂളിലെ ശിശു ദിനാഘോഷം

വർണ്ണാഭമായിമോഡേണ്‍ സ്കൂളിലെ ശിശു ദിനാഘോഷം

Recent News

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

September 25, 2026
4
അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം

അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം

September 25, 2026
2
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
1
ബിജെപി നേതാവ്‌ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാകമ്മീഷൻ അംഗം

ബിജെപി നേതാവ്‌ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാകമ്മീഷൻ അംഗം

September 25, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025