എടപ്പാൾ:പോട്ടൂർ മോഡേൺ ഹയർ സെക്കന്ററി സ്കൂളിലെ കിൻഡർഗാർട്ടൻ വിഭാഗം ശിശുദിനം ആഘോഷപൂർണ്ണമാക്കി. ഇരുന്നൂറോളം കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞ് സ്കൂളിലെത്തിയത് ആഘോഷങ്ങൾക്ക് വർണ്ണമണിഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.സ്കൂൾ പ്രിൻസിപ്പൽ എ.വി. സുഭാഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ സെക്രട്ടറി ഹസൻ മൗലവി, മാനേജർ എൻ. മൊയ്തുണ്ണി, വൈസ് പ്രിൻസിപ്പൽ അബ്ദുൽ അസീസ്, കെ.ജി. വിഭാഗം ഹെഡ് സ്മിത കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.ശിശുദിനത്തോടനുബന്ധിച്ച് ശിശു ദിന റാലിയും മധുരവിതരണവും സംഘടിപ്പിച്ചു.പരിപാടികൾക്ക് കെ.ജി. വിഭാഗം അധ്യാപകർ നേതൃത്വം നൽകി.











