ചങ്ങരംകുളം :അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ക്യാമ്പസ് പത്രം “ഇൻസൈറ്റ്“ പ്രകാശനം ചെയ്തു.കോളേജ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അസ്സബാഹ് മാനേജ്‌മെന്റ് സെക്രട്ടറി മുഹമ്മദുണ്ണി ഹാജി ആദ്യ കോപ്പി ഏറ്റ് വാങ്ങി പ്രകാശനകർമം നിർവഹിച്ചു.ക്യാമ്പസിലെ പ്രാധാന പരിപാടികളും ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഭവവികാസങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പത്രം പൊതുസമൂഹവും ക്യാമ്പസുമായുള്ള ബന്ധം കൂടുതൽ സൂദൃഢമാക്കൽ ലക്ഷ്യമിട്ടാണ് ആരംഭിച്ചിട്ടുള്ളത്.
കോളേജ് പ്രിൻസിപ്പൽ പ്രഫ. എം എൻ മുഹമ്മദ് കോയ അധ്യക്ഷനായ ചടങ്ങിൽ കോളേജ് പ്രസിഡന്റ് പി.പി.എം അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി.അസ്സബാഹ് മാനേജ്‌മെന്റ് ഭാരവാഹികളായ കുഞ്ഞിമൂഹമ്മദ് പന്താവൂർ, കെ.ഹമീദ് മാസ്റ്റർ, വി.കമറുദ്ധീൻ, ഹമീദ് കോക്കൂർ, റസാക്ക്, വൈസ് പ്രിൻസിപ്പൽ ഡോ :ബൈജു എം.കെ, പ്രവീൺ കെ യു അധ്യാപകരായ ആസിഫ് ജിപ്സി, ജാൻസി ജെ തുടങ്ങിയവർ സംസാരിച്ചു.






