സംസ്ഥാനത്ത് എസ്.ഐ.ആർ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്.ഐ.ആറിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ജി. അരുൺ സംസ്ഥാന സർക്കാരിൻ്റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്.ഐ.ആർ നീട്ടിവെക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ ആവശ്യം.
ഉദ്യോഗസ്ഥക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ എസ്.ഐ.ആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉദ്യോഗസ്ഥക്ഷാമം ഉണ്ടെന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു. എസ്.ഐ.ആർ നടപടികൾ പകുതിയിലേറെ പൂർത്തിയായെന്നും ഈ സാഹചര്യത്തിൽ നിർത്തിവയ്ക്കുന്നത് പ്രതിസന്ധിക്കിടയാക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാരിന് അങ്ങോട്ട് പോകുന്നതല്ലേ ഉചിതമെന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു






