കപ്പൂര്‍:ഭാരതീയ ജനതാ പാർട്ടി കപ്പൂർ പഞ്ചായത്ത് കമ്മിറ്റി ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 20 വാർഡുകളിലെ 12 എണ്ണത്തിലേക്കാണ് പട്ടിക പ്രഖ്യാപിച്ചത്.അന്തിമ പട്ടിക ഞായറാഴ്ച്ച പ്രഖ്യാപിക്കും.ഇരു മുന്നണികളും മാറി മാറി ഭരിച്ച കപ്പൂർ പഞ്ചായത്തിൽ അടിസ്ഥാന വികസനത്തെ കുറിച്ച് ഇപ്പോഴും ചർച്ച ചെയ്യേണ്ടി വരുന്നത് പഞ്ചായത്തിന് തന്നെ നാണക്കേടാണ്. 20 വാർഡുകളിലും ബിജെപി താമര അടയാളത്തിൽ തന്നെയാണ് മത്സരിക്കുന്നത്. കപ്പൂർ പഞ്ചായത്തിന്റെ ഭരണം ബിജെപിക്ക് പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനനുസരിച്ചു ബിജെപിയുടെ സംഘടന മെഷീനറി സജ്ജമായി കഴിഞ്ഞു എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ബിജെപി മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് പറഞ്ഞു. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി കെ. നാരായണൻ കുട്ടി, ടി. വി. സുരേന്ദ്രൻ, പി. രാധാകൃഷ്ണൻ, സി. രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആശംസകൾ നേർന്നു.






