എടപ്പാൾ:നവംബർ 14 ന് റോട്ടറി എടപ്പാൾ എ.ജെ.ബി സ്‌ക്കൂൾ ഉദിനിക്കരയിലെ വിദ്യാർത്ഥികളോടൊപ്പം ശിശുദിനാഘോഷം നടത്തി.റോട്ടറി എടപ്പാൾ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.ചോദ്യത്തരങ്ങളുമായി ക്വിസ്മാസ്റ്റർ കെ.വി.സന്തോഷും അദ്ധ്യക്ഷനായി അഷറഫ് ചെങ്ങനാത്തും നേതൃത്വം നൽകി.പ്രധാന അദ്ധ്യാപിക അജിത ടീച്ചർ സ്വാഗതവും റോട്ടറി സെക്രട്ടറി പ്രകാശ് പുളിക്കപറമ്പിൽ നന്ദിയും പറഞ്ഞു.ദിലീപ്കുമാർ ചങ്ങരംകുളം ,മുഹമ്മദ് സുമേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.






