ചങ്ങരംകുളം :എകെസിഡിഎ ചങ്ങരംകുളം യൂണിറ്റ് കെമിസ്റ്റ് മീറ്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് രാജൻ പൂവാടി നിലമ്പൂർ ഉൽഘാടനം ചെയ്തു.നാടൊട്ടുക്കും ഡിസ്കൗണ്ട് ബോർഡ് വെച്ച് ബിസിനസ് ചെയ്യുന്ന ഫാർമസികളാണ് ഈ ഫീൽഡിനെ തുരങ്കം വെക്കുന്നതെന്നും അതിനെതിരെ സംഘടനാ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും പ്രസിഡന്റ് ആഹ്വാനം ചെയ്തു. ചങ്ങരംകുളം യൂണിറ്റിന്റെ മെമ്പർഷിപ്പ് ക്യാംപെയ്ൻ ജില്ലാ സെക്രട്ടറി മുഹമ്മദലി സി കെ ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് കെ വി ഇബ്രാഹിം കുട്ടിക്ക് മെംബർഷിപ്പ് നൽകി ഉൽഘാടനം നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ വി ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സലിം കെവി സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി മുഹമ്മദാലി സി കെ, ജില്ലാ ട്രഷറർ അബ്ദുൽ മജീദ് എന്നിവർ സഘടനയുടെ സമീപകാല പ്രവർത്തനങ്ങൾ വിശദീകരിച്ചു.യൂണിറ്റ് ട്രഷറർ റഷീദ് കെ എം നന്ദി പ്രകാശിപ്പിച്ചു.







