ചങ്ങരംകുളം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പ്രഥമ പട്ടിക സംസ്ഥാന പ്രസിഡൻ്റ് പ്രഖ്യാപിച്ചു. പത്താം വാർഡിൽ (കോക്കൂർ നോർത്ത്) റുക്സാന ഇർഷാദും പന്ത്രണ്ടാം വാർഡിൽ (കോക്കൂർ വെസ്റ്റ്) സീനത്ത് കേക്കൂരുമാണ് പ്രഥമ പട്ടികയിലെ സ്ഥാനാർഥികൾ.
കോക്കൂരിൽ ചേർന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പി. മുഹമ്മദ് പൊന്നാനി, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡണ്ട് ഡോ. അഹ്സൻ അലി.ഇ.എം, വിമൻ ജസ്റ്റിസ് മണ്ഡലം അസിസ്റ്റൻ്റ് കൺവീനർ കെ.എ. റഷീദ, ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ, എം.കെ.അബ്ദുറഹ്‌മാൻ, സി.പി. ഫൈസൽ, സ്ഥാനാർഥികളായ സീനത്ത് കോക്കൂർ, റുക്സാന ഇർഷാദ്, സലിം പുത്തൻ പുരക്കൽ എന്നിവർ പ്രസംഗിച്ചു.







