ചങ്ങരംകുളം:നവംബർ 8,10,11,12 തിയ്യതികളിലായി ജിഎച്ച്എസ്എസ് കോക്കൂരിൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ വിവിധ മത്സരയിനങ്ങളിലായി 12 എ ഗ്രേഡുകളും, ഒരു ബി ഗ്രേഡും, നേടി യു പി ജനറൽ വിഭാഗത്തിൽ ആലംകോട് ബി. ടി. എം. യു. പി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.വിജയികൾക്കുള്ള ട്രോഫികൾ സമാപന സമ്മേളന ത്തിൽ വെച്ച് അധ്യാപകരും വിദ്യാർഥികളും പിടിഎ പ്രതിനിധികളും രക്ഷിതാക്കളും ചേർന്ന് ഏറ്റുവാങ്ങി.







