ചങ്ങരംകുളം : വരുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ആലങ്കോട് പഞ്ചായത്തിലെ 11 വാർഡുകളിലും നന്നംമുക്ക് പഞ്ചായത്തിൽ അഞ്ചു വാർഡുകളിലും മത്സരിക്കാൻ കഴിഞ്ഞദിവസം ചേർന്ന ചങ്ങരംകുളം മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സുബൈർ ചങ്ങരംകുളം അധ്യക്ഷതവഹിച്ചു. കൺവീനർ ജാഫർ കക്കിടിപ്പുറം, അഷ്‌റഫ് പാവിട്ടപ്പുറം, കരീം ആലംകോട്, റഷീദ് പെരുമുക്ക്,അലി കക്കിടിപ്പുറം,വി പി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
ആലംകോട് പഞ്ചായത്തിൽ മത്സരിക്കുന്ന വാർഡുകൾ :കാളാച്ചാൽ (വാർഡ് -1)കക്കിടിക്കൽ (2)കക്കിടിപ്പുറം (3)ആലംകോട് (6)ഉദിനുപറമ്പ് (7)കോക്കൂർ (11)
പാവിട്ടപ്പുറം (13)
കിഴിക്കര(15)ചങ്ങരംകുളം ഈസ്റ്റ്(17)മുത്തൂർ (19)പെരുമുക്ക് (20)
നന്നംമുക്കിൽ മത്സരിക്കുന്ന വാർഡുകൾ :കണ്ണെങ്കാവ് (വാർഡ് 2)പള്ളിക്കര (6)പള്ളിക്കര തെക്കുമുറി(7)തരിയത്ത് (11)കൊളഞ്ചേരി (19)










