പൊന്നാനി കെ ഇ എ എൽ പി സ്കൂളിലെ കുട്ടികൾക്ക് പക്ഷി- പരിചയ ക്ലാസ്സ് നടത്തി.നമുക്ക് ചുറ്റുമുള്ള സുഹൃത്തുക്കൾ എന്ന പേരിലായിരുന്നു ക്ലാസ്സ്.യങ് ബേഡേഴ്‌സ് മന്തിന്റെ ഭാഗമായി ബിയ്യം കായൽ റെഗുലേറ്റർ പരിസരത്താണ് ക്ലാസ്സ് നടത്തിയത്. സ്കൂളിലെ ഹരിത സേന കുട്ടികളാണ് പക്ഷിനിരീക്ഷണത്തിൽ പങ്കെടുത്തത്.രാവിലെ 7 മണിക്ക് തുടങ്ങിയ ക്ലാസ്സ് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ സ്വാഗതവും, പിടിഎ പ്രസിഡണ്ട് വൈഷ്ണ അധ്യക്ഷതയും വഹിച്ചു. നിരവധി രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ കേരള ബേഡേഴ്സ് പ്രതിനിധി സിയ ഉൽ ഹഖ് ആണ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തത്. ഏർലി ബേർഡ് നൽകിയ പോക്കറ്റ് ഫീൽഡ് ഗൈഡുകൾ കുട്ടികൾക്ക് നൽകി. രഞ്ജിത്ത് മാഷ് ആണ് പരിപാടി സങ്കടിപ്പിച്ചത്. അനിരുധ് മാഷ് നന്ദിയും പറഞ്ഞു.






