അമ്മയ്‌ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന ആറു വയസ്സുകാരിയെ പുലി കടിച്ചെടുത്തുകൊണ്ടുപോയി കൊന്നു. വാൽപ്പാറയിലെ കേരള തമിഴ്നാട് അതിർത്തിയിലെ ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിനി അപ്‌സര ഖാത്തൂനെയാണ് പുള്ളിപ്പുലി കടിച്ചുകൊന്നത്. കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേർന്ന അതിർത്തിയിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.