• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഉല്‍പാദനയിടിവ്: തോട്ടം പാട്ടത്തിനെടുക്കാനാളില്ല; അടക്ക കര്‍ഷകര്‍ പ്രതിസന്ധിയില്‍

ckmnews by ckmnews
October 19, 2024
in Kerala
A A
ഉല്‍പാദനയിടിവ്: തോട്ടം പാട്ടത്തിനെടുക്കാനാളില്ല; അടക്ക കര്‍ഷകര്‍ പ്രതിസന്ധിയില്‍
0
SHARES
267
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയോര മേഖലയിലെ പ്രധാന നാണ്യവിളയായ അടക്ക ഉല്‍പാദനത്തിലുണ്ടായ ഇടിവില്‍ കർഷകർ പ്രതിസന്ധിയില്‍. വർധിച്ച ഉല്‍പ്പാദന ചെലവും വിപണിയിലെ വിലത്തകർച്ചയുമുണ്ടാക്കുന്ന പ്രയാസങ്ങള്‍ക്കിടെയാണ് ഉല്‍പാദനത്തിലെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നത്.കഴിഞ്ഞ സീസണില്‍ വേനല്‍മഴ കുറഞ്ഞത് ഉല്‍പാദനം നാലിലൊന്നായി ചുരുങ്ങാൻ കാരണമായി. ഇതിനിടെ മഞ്ഞളിപ്പ് രോഗവും ബാധിച്ചതോടെ പലരും തോട്ടങ്ങള്‍ പരിപാലിക്കാതായി. വിലയിടിവാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. വിലക്കുറവും കർഷകരെ വലക്കുന്നു. കഴിഞ്ഞ വർഷം കിലോ പഴുത്ത അടക്കക്ക് 60-70 രൂപ ലഭിച്ചിരുന്നു. ഇന്നത് 40-45 രൂപയായി. പലരും അതും നല്‍കുന്നില്ല. ഉല്‍പാദന ചെലവുമായി താരത മ്യപ്പെടുത്തുമ്ബോള്‍ ഈ വില തീരെ അപര്യാപ്തമാണ്. ഉയർന്ന കൂലി നല്‍കാൻ തയാറായാലും അടക്ക പറിക്കാൻ തൊഴിലാളികളെ കിട്ടാനുമില്ല.തോട്ടങ്ങളില്‍ വ്യാപകമായ മഞ്ഞളിപ്പും മഹാളിയും കാരണം വിളലഭ്യതയും കുറഞ്ഞു. കനത്ത മഴയെ തുടർന്ന് മഹാളി പ്രതിരോധ മരുന്ന് യഥാസമയം ഉപയോഗിക്കാൻ കഴിയാതെ വന്നതും തിരിച്ചടിയായി. മലയോര മേഖലകളില്‍ പുഴയോരത്തും നാട്ടിൻപുറങ്ങളില്‍ വയലുകളിലുമാണ് കവുങ്ങ് കൃഷി പ്രധാനമായും നടക്കുന്നത്. പുഴയോരങ്ങളില്‍ വേനല്‍മഴ ബാധിക്കാത്തതിനാല്‍ മികച്ച വിളവ് ലഭിച്ചു. എന്നാല്‍ മറ്റിടങ്ങളില്‍ വിളവ് കുറവ് കാരണം ചെറിയ കവുങ്ങിൻ തോട്ടങ്ങള്‍ പാട്ടത്തിനെടുക്കാൻ കച്ചവടക്കാർ എത്തുന്നില്ല. മലയോര മേഖലയില്‍ നാടൻ കവുങ്ങുകളാണ് പ്രധാന കൃഷി. കാസർ കോട്, ലോക്കല്‍, മംഗള, സമംഗള, കുള്ളൻ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഉല്‍പ്പാദത്തില്‍ കുറവുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനങ്ങളില്‍ പിടിച്ചുനില്‍ക്കാൻ കൂടുതല്‍ കഴിവുള്ളത് നാടൻ ഇനങ്ങള്‍ക്കാണെന്നാണ് കർഷകർ പറയുന്നത്. സാധാരണ ഒന്നും രണ്ടും വർഷത്തേക്ക് കച്ചവടം നടന്നിരുന്ന തോട്ടങ്ങള്‍ വാങ്ങാൻ ഇപ്പോള്‍ ആരും വരുന്നില്ല. പെയിന്റ്, മരുന്നുകള്‍, പാക്ക് എന്നിവക്കാണ് അടക്ക പ്രധാനമായും കയറ്റിയയക്കുന്നത്.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
88
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
217
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
108
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
48
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
95
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
74
Next Post
പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു; 4000 അധ്യാപക തസ്തിക കുറയും

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു; 4000 അധ്യാപക തസ്തിക കുറയും

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
225
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
88
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
217
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
219
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025