വലിയ്യുള്ളാഹി അശൈഖ് ഹിഷാം മുസ്‌ലിയാർ (ഖ:സി) യുടെയും അശൈഖ് ചിയ്യാം മുസ്‌ലിയാർ (ഖ:സി) യുടെയും സംയുക്ത ആണ്ടനുസ്‌മരണവും മൗലിദ് സദസ്സും വിജയകരമായി സമാപിച്ചു.
അയിരൂർ ബൈത്താനിയ്യ ദർസ് ദഅവ കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പ്രമുഖ പണ്ഡിതന്മാരും സയ്യിദുമാരും ചടങ്ങിൽ സംബന്ധിച്ചു. മൺമറഞ്ഞ മഹാത്മാക്കളുടെ ത്യാഗോജ്ജ്വലമായ ജീവിതത്തെക്കുറിച്ചും അവരുടെ ആത്മീയ സംഭാവനകളെക്കുറിച്ചും മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു.
ബൈത്താനിയ്യ ദർസ് ദഅവ കോളേജ് ചെയർമാൻ ഉസ്താദ് അബു താഹിർ ബാഖവി പടപ്പറമ്പ് ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഫസൽ തങ്ങൾ വടക്കൂട്ട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഹംസ സഖാഫി വെളിയങ്കോട് ഉദ്ബോധനം നടത്തി.
ഇബ്രാഹിംകുട്ടി കാമിൽ സഖാഫി നുണക്കടവ് ബഷീർ സഖാഫി കോതോട് കുഞ്ഞുമുഹമ്മദ് സുഹരി കോടത്തൂർ എന്നിവർ സന്നിദ്ധരായിരുന്നു.
അനുസ്മരണ സമ്മേളനം മുഹമ്മദാലി ഉളിയത്തേൽ സ്വാഗതവും മുഹമ്മദ് കുട്ടിയിൽ പേരോത്തിൽ അധ്യക്ഷത വഹിച്ചു കുഞ്ഞുമുഹമ്മദ് സവാരി നന്ദി അറിയിച്ചു. ബാബുസാഹിബ് അയിരൂർ, എസി ഏന്തു , പി വി സക്കീർ , ഷംസു എൻ പുഴക്കര , അഷറഫ് അൽ അമീൻ, മുസ്തഫ സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അനുസ്മരണ പ്രഭാഷണങ്ങൾക്ക് ശേഷം നടന്ന മൗലിദ് സദസ്സ് ഭക്തിനിർഭരമായിരുന്നു. പണ്ഡിതന്മാരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ മഹാത്മാക്കളുടെ മഗ്ഫിറത്തിനും ദർജ ഉയർത്തലിനും രാജ്യത്തിന്റെ ശാന്തിക്കും ഐക്യത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തി.
ബൈത്താനിയ്യ ദർസ് & ദഅവ സംരക്ഷണ സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. മഹാന്മാരുടെ സ്മരണകൾ പുതുക്കാനും അവരുടെ ആദർശം പിന്തുടരാനും സദസ്സ് വിശ്വാസികൾക്ക് പ്രചോദനമായെന്ന് സംഘാടകർ അറിയിച്ചു.പരിപാടിയുടെ ഭാഗമായി വിപുലമായ അന്നദാനവും ഒരുക്കിയിരുന്നു.







