ചങ്ങരംകുളം കോക്കൂരില്‍ പാചക തൊഴിലാളിയെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പള്ളിക്കുന്ന് സ്വദേശി ഞാലില്‍ കുഞ്ഞിപ്പയുടെ മകന്‍ ബഷീര്‍ (46) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.എടപ്പാള്‍ സബ് ജില്ലാ കലോത്സവം നടന്ന് വരുന്ന കോക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടത്തിന് സമീപത്താണ് സംഭവം.ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടത്തിന് പുറകിലുള്ള അംഗണവാടിയോട് ചേര്‍ന്ന് നിന്നിരുന്ന മരത്തില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.ഞായറാഴ്ച വൈകിയിട്ട് 4 മണിയോടെ പ്രദേശത്ത് കളിക്കാനെത്തിയ കുട്ടി കളാണ് മൃതദേഹം കണ്ടത്.നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലീസ് എത്തി മൃതദേഹം താഴെയിറക്കി.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പൊന്നാനി താലൂക്ക് ആശുപ്രത്രിയിലേക്ക് മാറ്റി.തിങ്കളാഴ്ച കാലത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.വര്‍ഷങ്ങളായി പ്രദേശത്ത് പാചക തൊഴിലാളി ആയി ജോലി ചെയ്യുകയാണ് ബഷീര്‍.മാതാവ് റുക്കിയ.ഭാര്യ.ബുഷറ.മക്കള്‍.മുബഷിറ,മുഫീദ,ജസീറ







