• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, December 25, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം സ്വദേശി താമറിന്റെ സര്‍ക്കീട്ട് 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

ckmnews by ckmnews
November 8, 2025
in UPDATES
A A
ചങ്ങരംകുളം സ്വദേശി താമറിന്റെ സര്‍ക്കീട്ട് 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്
0
SHARES
238
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് “സർക്കീട്ട്”. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചത് ഫ്‌ളോറിൻ ഡൊമിനിക്. ഒരിക്കലും സാധ്യമാകാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം ഒടിടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയത്. 2025 നവംബർ 20 മുതൽ 28 വരെയാണ് 56 മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഗോവയിൽ നടക്കുക.

ആസിഫ് അലി നായകനായ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരം ഓർഹാൻ ആണ്. ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കഥയിലെ കേന്ദ്രകഥാപാത്രങ്ങളായ ആമിർ, ജെഫ്‌റോൺ എന്നിവരിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. താമർ ഒരുക്കിയ ആദ്യ ചിത്രമായ ആയിരത്തൊന്നു നുണകളും വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ആണ് ‘സർക്കീട്ട്’ ഒരുക്കിയത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം – അരവിന്ദ് വിശ്വനാഥൻ, വരികൾ- അൻവർ അലി, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്‌റ്റേണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, മാർക്കറ്റിംഗ് – ആരോമൽ, പിആർഒ- ശബരി.

Related Posts

പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ
UPDATES

പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

December 25, 2025
25
കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; തീപിടിച്ച് 10 പേർ മരിച്ചു
UPDATES

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; തീപിടിച്ച് 10 പേർ മരിച്ചു

December 25, 2025
37
സമഭാവനയുടെ തിരുപ്പിറവി സ്മൃതി: ഇന്ന് ക്രിസ്മസ് ‘നാടെങ്ങും ആഘോഷം
UPDATES

സമഭാവനയുടെ തിരുപ്പിറവി സ്മൃതി: ഇന്ന് ക്രിസ്മസ് ‘നാടെങ്ങും ആഘോഷം

December 25, 2025
9
ശബരിമല സ്വർണക്കൊള്ള: ഡി മണിയെ കണ്ടെത്തി എസ്ഐടി
UPDATES

ശബരിമല സ്വർണക്കൊള്ള: ഡി മണിയെ കണ്ടെത്തി എസ്ഐടി

December 25, 2025
63
ആസിയ ഇബ്രാഹിം ഇനി ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
UPDATES

ആസിയ ഇബ്രാഹിം ഇനി ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

December 25, 2025
562
ചങ്ങരംകുളം നന്നംമുക്ക് പരേതനായ കൊട്ടിലിങ്ങൽ ചാപ്പൻ ന്റെ ഭാര്യ നാരായണി നിര്യാതയായി
UPDATES

ചങ്ങരംകുളം നന്നംമുക്ക് പരേതനായ കൊട്ടിലിങ്ങൽ ചാപ്പൻ ന്റെ ഭാര്യ നാരായണി നിര്യാതയായി

December 24, 2025
148
Next Post
എടപ്പാള്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് കോക്കൂര്‍ എഎച്ച്എം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അരങ്ങുണരും’കലോത്സവം തത്സമയ ദൃശ്യങ്ങള്‍ സിഎന്‍ടിവിയിലും

എടപ്പാള്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് കോക്കൂര്‍ എഎച്ച്എം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അരങ്ങുണരും'കലോത്സവം തത്സമയ ദൃശ്യങ്ങള്‍ സിഎന്‍ടിവിയിലും

Recent News

പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം; കുടിയേറ്റക്കാരെ ചേർത്തു നിർത്തണം’; മാർപ്പാപ്പ

December 25, 2025
25
കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; തീപിടിച്ച് 10 പേർ മരിച്ചു

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; തീപിടിച്ച് 10 പേർ മരിച്ചു

December 25, 2025
37
സമഭാവനയുടെ തിരുപ്പിറവി സ്മൃതി: ഇന്ന് ക്രിസ്മസ് ‘നാടെങ്ങും ആഘോഷം

സമഭാവനയുടെ തിരുപ്പിറവി സ്മൃതി: ഇന്ന് ക്രിസ്മസ് ‘നാടെങ്ങും ആഘോഷം

December 25, 2025
9
ശബരിമല സ്വർണക്കൊള്ള: ഡി മണിയെ കണ്ടെത്തി എസ്ഐടി

ശബരിമല സ്വർണക്കൊള്ള: ഡി മണിയെ കണ്ടെത്തി എസ്ഐടി

December 25, 2025
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025