ചങ്ങരംകുളം:നാല് ദിവസം നീണ്ട് നില്‍ക്കുന്ന എടപ്പാള്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് കോക്കൂര്‍ എഎച്ച്എം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അരങ്ങുണരും.എംഎല്‍എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.ആലംകോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയാവും.സബ് ജില്ലയിലെ 100 ഓളം വിദ്യാലയങ്ങളിലെ 5000ത്തില്‍ അതികം കലാകാരന്‍മാര്‍ അലങ്ങില്‍ വാദ്യ താള വിസ്മയങ്ങള്‍ തീര്‍ക്കും.9 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.കലാമേളയുടെ വിജയത്തിന് വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.കലാമേള തത്സമയം കാണാന്‍ സിഎന്‍ ടിവി ഫെയ്സ്ബുക്കിലും യൂറ്റൂബിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.12ന് സമാപിക്കും







