എരമംഗലം:തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് കാരാട്ടെ മത്സരത്തിൽ പങ്കെടുത്തു സ്വർണ മെഡൽ നേടുകയും മഹാരാഷ്ട്രയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിൽ ഇടം നേടുകയും ചെയ്ത പ്രതിഭകളെയും ഗുരുവായ ആനിഫ് മാസ്റ്ററെയുമാണ് എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇആര്‍എം അനുമോദിച്ചത്.പെരുമ്പടപ്പ് സിഐ ബിജു സി.വി.പ്രതിഭകൾക്ക് ഉപഹാരം നൽകി.സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് അൽത്താഫ് ,നീരജ് മുള്ളത്ത്, സിനാൻ സെയ്ത്, അലൻ പി.സ്., ദേവസൂര്യ പി. സെൻസായ് മുഹമദലി തുടങ്ങിയവർ ഉപഹാരം ഏറ്റുവാങ്ങി. റംഷാദ് സൈബർ മീഡിയ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി.ഷാജി കാളിയത്തേൽ,സെയ്ദ് പുഴക്കര ,ഷറഫുദ്ധീൻ , അലി ബൂഫിയ, മനോജ് കോനശ്ശേരി,ഇസ്മയിൽ തുടങ്ങിയവർ ആശംസ അറിയിച്ചു. ജിഷാദ് ഒലിയിൽ നന്ദി അറിയിച്ചു. ശ്രീജിത് പത്തിരം നഗറിലായിരുന്നു ചടങ്ങ് നടന്നത്.







