എരമംഗലം: ഇസ്‌ലാം മത പണ്ഡിതനും ഏറെക്കാലം വെളിയങ്കോട് എം.എം. അറബിയ്യ കേന്ദ്ര മദ്രസയിൽ സദർ മുഅല്ലിമായിരുന്നു (പ്രഥമാധ്യാപകൻ) വെളിയങ്കോട് പാലക്കൽ മാമു മുസ്‌ലിയാർ (80) അന്തരിച്ചു.വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി രൂപീകരണ നാളിൽ ഉപദേശകനും പിന്നീട് ഏറെക്കാലം മഹല്ല് ഓഫീസ് സെക്രട്ടറിയുമായിരുന്നു. വെളിയങ്കോട് റെയ്ഞ്ച് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.പൊന്നാനി താലൂക്കിലെ സമസ്തയുടെ ആദ്യകാല പ്രവർത്തകനും പ്രാദേശിക നേതാവുമായിരുന്നു. വെളിയങ്കോട് തീരദേശ മേഖലയിൽ ആയിരങ്ങൾക്ക് അറിവ് പകർന്നു നൽകിയ ഗുരു കൂടിയാണ്. പിതാവ്: പരേതനായ ആലു. മാതാവ്: പരേതയായ ഹാജറ.ഭാര്യമാർ:പരേതയായ ആസ്യ,സുബൈദ. മക്കൾ:അൻവർ,റൈഹാനത്ത്,സീനത്ത്, ആമിർ (മദ്രസ അധ്യാപകൻ),നൂർജഹാൻ.മരുമക്കൾ: ഫാത്തിമ, ഹനീഫ, പരേതനായ ആരിഫ്, ഷഹല, ശിഹാബ്.







