ചങ്ങരംകുളം:ഉന്നത വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നാക് (NAAC) അക്രഡിറ്റേഷൻ നേടുന്നതിൻ്റെ ഭാഗമായി അസ്സബാഹ് അറബിക് കോളേജിൽ IQAC രൂപീകരിച്ചു .പ്രിൻസിപ്പാൾ ഡോ: കെ എ അബ്ദുൽ ഹസീബ് ചെയർമാനും സ്‌റ്റാഫ് സെക്രട്ടറി യാസിർ പി കെ കോ -ഓർഡിനേറ്ററുമായി സമിതിക്ക് രൂപം നൽകി.വൈസ് പ്രിൻസിപ്പാൾ മുജീബുറഹ്മാൻ, ഡോ : വസിം , അബ്‌ദുൽ ഹക്കിം പി , നാദിയ ടീച്ചർ എന്നിവരെ ക്രൈറ്റീരിയ കോ – ഓർഡിനേറ്റർമാരായും കെ ഹമീദ് മാസ്റ്റർ, എം വി ബഷീർ, പി പി എം അഷ്റഫ് , പി ഐ മുജീബ് റഹ്മാൻ , വി കമറുദ്ദീൻ, മജീദ് മാഷ് മണ്ണാറപറമ്പ്, കെ പി അബ്ദുറഹ്മാൻ,അബ്ദു റഷീദ് മാസ്റ്റർ,ബദറുദ്ധീൻ വളയംകുളം , യാസിർ ടി വി എന്നിവരെ കോർ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.കോളേജിൽ ചേർന്ന മാനേജ്മെൻ്റ്, സ്റ്റാഫ് സംയുക്ത യോഗമാണ് അംഗങ്ങളെ തിരഞ്ഞെടുത്തത് കോളേജ് കമ്മറ്റി പ്രസിഡൻ്റ് എം വി ബഷീർ അധ്യക്ഷത വഹിച്ച യോഗം. പ്രിൻസിപ്പാൾ ഡോ:അബ്ദുൽ ഹസീബ് ഉദ്ഘാടനം ചെയ്തു.അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ കെ പി അബ്ദുൽ അസീസ്,ആർട്സ് കോളേജ് പ്രസിഡൻ്റ് പി പി എം അഷ്റഫ്, വൈ ചെയർമാൻ കുഞ്ഞഹമ്മദ് കോക്കൂർ, കൺവീനർ കുഞ്ഞുമുഹമ്മദ് പന്താവൂർ, ട്രഷറർ വി മുഹമ്മദുണ്ണി ഹാജി സെക്രട്ടറി പി ഐ മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു







