• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്രതി കസ്റ്റഡിയില്‍ നിന്ന് കടന്നുകളഞ്ഞ സംഭവം; തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും

ckmnews by ckmnews
November 4, 2025
in Kerala
A A
പ്രതി കസ്റ്റഡിയില്‍ നിന്ന് കടന്നുകളഞ്ഞ സംഭവം; തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും
0
SHARES
154
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ ജയില്‍ പരിസരത്ത് നിന്നും കടന്നുകളഞ്ഞതില്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. ബന്ദല്‍കുടി എസ്‌ഐ നാഗരാജനും മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസെടുക്കുക. സംഭവത്തില്‍ തമിഴ്‌നാട് പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും കടുത്ത വീഴ്ചയാണെന്നാണ് കണ്ടെത്തല്‍.ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാന്‍ വൈകിയതും വീഴ്ചയാണ്. ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്നാട് പൊലീസ് വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. ഇന്നലെ രാത്രി 9.40നാണ് ഇയാള്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണെന്നാണ് വിവരം.ബാലമുരുകന്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തമിഴ്‌നാട്ടിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് 2021ല്‍ മറയൂരില്‍ നിന്ന് കേരള പൊലീസ് ബാലമുരുകനെ പിടികൂടുന്നത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ കേസില്‍ പുറത്തിറങ്ങിയശേഷം മറയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തി പ്രതി പ്രതികാരം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് മറയൂര്‍ പോലീസ് ആണ് ഇയാളെ പിടികൂടി വിയ്യൂരില്‍ എത്തിക്കുന്നത്.കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍. ബാലമുരുകനെതിരെ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇന്നലെ രാത്രി പത്തരയോടെ പ്രതി ചാടിപ്പോയത്. ജയിലിന്റെ മുമ്പില്‍ മൂത്രം ഒഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

Related Posts

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി, ബൈക്കും ജനൽച്ചില്ലും തകർത്തു
Kerala

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി, ബൈക്കും ജനൽച്ചില്ലും തകർത്തു

July 18, 2026
123
മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി
Crime

മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

July 18, 2026
118
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ
Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

July 18, 2026
106
മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു
Kerala

മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

July 18, 2026
436
മൺസൂൺ ബമ്പർ നറുക്കെടുത്തു; പത്ത് കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്
Kerala

മൺസൂൺ ബമ്പർ നറുക്കെടുത്തു; പത്ത് കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

July 18, 2026
101
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB
Kerala

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB

July 18, 2026
23
Next Post
19കാരിയെ കുത്തിവീഴ്‌ത്തി തീകൊളുത്തി കൊന്ന കേസ്; പ്രതി അജിൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്‌ച

19കാരിയെ കുത്തിവീഴ്‌ത്തി തീകൊളുത്തി കൊന്ന കേസ്; പ്രതി അജിൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്‌ച

Recent News

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍’അര്‍ജന്റീന സ്പെയിന്‍ ലോകകപ്പ് ഫൈനല്‍ ,മത്സരം 12.30ന്ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ മത്സരം കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍’അര്‍ജന്റീന സ്പെയിന്‍ ലോകകപ്പ് ഫൈനല്‍ ,മത്സരം 12.30ന്ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ മത്സരം കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 19, 2026
1k
മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

July 19, 2026
791
നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം

നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം

July 19, 2026
538
കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

July 19, 2026
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025