കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ആറര കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് കടത്തുന്നതിനിടെയാണ് ആറര കോടിയുടെ ആറര കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ വയനാട് സ്വദേശി അബ്ദുൽ സമദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അടുത്തിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തുന്ന വൻ ലഹരി വേട്ടയാണിത്.കൊച്ചി കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇയാൾ ബാങ്കോക്കിൽ നിന്ന് വിറ്റ് ജെറ്റ് എയർവേസിലാണ് കൊച്ചിയിൽ എത്തിയത്. ഇയാളുടെ ലഗേജിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടിയിലായത്.അതേസമയം, അബ്ദുൽ സമദ് ഇതിനുമുമ്പും സമാനമായ രീതിയിൽ ലഹരിവസ്തുക്കൾ കടത്തിയിട്ടുണ്ടോയെന്നത് അതടക്കമുള്ള കാര്യങ്ങൾ കസ്റ്റംസ് പരിശോധിക്കുകയാണ്. ഇയാൾ ആർക്കുവേണ്ടി കൊണ്ടുവന്നു, എങ്ങനെയാണ് വിപണനം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. അറസ്റ്റിലായ അബ്ദുൽ സമദിനെ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.










