• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ്‌ഐആര്‍; ബിഎല്‍ഒമാര്‍ ഇന്ന് മുതല്‍ വീടുകളിലേക്ക്’വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ckmnews by ckmnews
November 4, 2025
in UPDATES
A A
എസ്‌ഐആര്‍; ബിഎല്‍ഒമാര്‍ ഇന്ന് മുതല്‍ വീടുകളിലേക്ക്’വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
0
SHARES
191
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന് ഇന്ന് തുടക്കമാകും. ബിഹാറിനുപിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലും തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനാണ്(എസ്ഐആര്‍)ഇന്ന് തുടക്കമാകുന്നത്.

ബൂത്തുതല ഓഫീസര്‍മാര്‍(ബിഎല്‍ഒ)വീടുകളില്‍ കയറി വോട്ടര്‍ പട്ടികയില്‍ പേരു ഉറപ്പിച്ചശേഷം എന്യൂമറേഷന്‍ ഫോറം കൈമാറും. വോട്ടര്‍ പട്ടികയിലുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിയാണ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. പോര്‍ട്ടലില്‍ പേരുള്ള വിവിഐപിമാരുടെ വീടുകളില്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയായിരിക്കും സര്‍വേ നടത്തുക. ഡ്യൂട്ടിയുടെ ഭാഗമാകുന്ന ബിഎല്‍ഒ മാര്‍ക്ക് ഒരു മാസം പൂര്‍ണമായും എസ്ഐആര്‍ ഡ്യൂട്ടിയായിരിക്കും.

വോട്ടര്‍മാര്‍ വിവരങ്ങള്‍ നല്‍കണം. എന്യൂമറേഷന്‍ പ്രക്രിയ ഡിസംബര്‍ നാലുവരെയാണ്. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒരുമാസം കരട് പട്ടികയ്ക്കുമേലുള്ള പരാതികള്‍ ബോധിപ്പിക്കാം. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 12 ഇടങ്ങളിലായി 51 കോടി വോട്ടര്‍മാരാണുള്ളത്. മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവര്‍ഷം ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും. അതിനിടെ, ബിഹാര്‍ നിയമസഭാ വോട്ടെടുപ്പിന്റെ ആദ്യഘട്ടം മറ്റാന്നാള്‍ നടക്കാനിരിക്കെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന് ബാധ്യതയുണ്ടെന്ന് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. വോട്ടര്‍പട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്നും കമീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പ് അടുത്തിരിക്കെ കോടതിയുടെ നിര്‍ദേശം നിര്‍ണായകമാവും.

Related Posts

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു
UPDATES

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു

October 13, 2026
1
എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
UPDATES

എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

October 13, 2026
3
നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു
UPDATES

നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

October 13, 2026
3
ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം
UPDATES

ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

October 13, 2026
3
മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ
UPDATES

മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ

October 13, 2026
10
ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
UPDATES

ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

October 13, 2026
2
Next Post
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് നേരിയ ഇടിവ്

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് നേരിയ ഇടിവ്

Recent News

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു

October 13, 2026
1
എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

October 13, 2026
3
നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

October 13, 2026
3
ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

October 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025