• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് നേരിയ ഇടിവ്

cntv team by cntv team
November 4, 2025
in Business
A A
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് നേരിയ ഇടിവ്
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 90,000ത്തിന് താഴേക്ക് സ്വര്‍ണവില വീണ്ടും എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞ് 89,800രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 11,225 രൂപ നല്‍കണം.ലക്ഷത്തിലേക്കെത്തുമെന്ന തോന്നിപ്പിച്ച സ്വര്‍ണവില 90,000ത്തിന് മുകളിലും താഴെയുമായി കൂടിയും കുറഞ്ഞുമിരിക്കുന്ന അവസ്ഥയാണ് കുറച്ചു ദിവസങ്ങളായി കാണുന്നത്. സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.കൂടാതെ, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി വില കുറച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സ്വര്‍ണ്ണത്തിന്റെ അടിസ്ഥാന ഇറക്കുമതി വില 10 ഗ്രാമിന് 42 ഡോളറും വെള്ളിക്ക് കിലോയ്ക്ക് 107 ഡോളറുമായാണ് കുറച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ തുടര്‍ച്ചയായ വരുന്ന ഏറ്റക്കുറച്ചിലുകളെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ആഭ്യന്തര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിലയേറിയ ലോഹങ്ങളുടെ അടിസ്ഥാന ഇറക്കുമതി വിലയും കുറച്ചിട്ടുണ്ട്.ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ കണക്കാക്കാനാണ് അടിസ്ഥാന വില ഉപയോഗിക്കുന്നത്. അടിസ്ഥാന വില കുറയ്ക്കുന്നത് ഇറക്കുമതിക്കാര്‍ക്ക് മേലുള്ള നികുതി ഭാരം കുറയ്ക്കുന്നതിനോടൊപ്പംആഭ്യന്തര വിപണിയില്‍ വില സ്ഥിരപ്പെടുത്താനും സഹായിക്കും. സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിക്ഷേപങ്ങള്‍ക്കും ആഭരണങ്ങല്‍ക്കും പ്രധാനമായും ഇന്ത്യക്കാര്‍ സ്വര്‍ണത്തെയാണ് ആശ്രയിക്കാറ്. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് ചൈനക്കാരാണ്. വെള്ളിയുടെ ഇറക്കുമതിക്കാരുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്.

Related Posts

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
86
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
149
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
186
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
112
താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
Business

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
127
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
163
Next Post
മൂക്കുതല പഴയ പോസ്റ്റ് ഓഫീസിന് സമീപം കാവിൽ പാടം റോഡിൽ പരേതനായ കൂനത്ത് പെരിശ്ശേരിയിൽ കുഞ്ഞുണ്ണി ഭാര്യ യശോദ നിര്യാതയായി

മൂക്കുതല പഴയ പോസ്റ്റ് ഓഫീസിന് സമീപം കാവിൽ പാടം റോഡിൽ പരേതനായ കൂനത്ത് പെരിശ്ശേരിയിൽ കുഞ്ഞുണ്ണി ഭാര്യ യശോദ നിര്യാതയായി

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
202
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
133
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
80
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
160
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025