തൃശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ 10 അവാർഡുകൾ നേടി മഞ്ഞുമ്മൽ ബോയ്സ്. മികച്ച ചിത്രത്തിനും സംവിധായകനും അടക്കമുള്ള പുരസ്കാരങ്ങളാണ് സിനിമ സ്വന്തമാക്കിയത്. ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ആഗോള ബോക്സ് ഓഫിസിൽ 200 കോടി നേടിയിരുന്നു.സിനിമയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾ1. മികച്ച ചിത്രം2. മികച്ച സംവിധായകൻ- ചിദംബരം3. മികച്ച സ്വഭാവ നടൻ- സൗബിൻ ഷാഹിർ4. മികച്ച ക്യാമറാമാൻ- ഷൈജു ഖാലിദ്5. മികച്ച തിരക്കഥാകൃത്ത്- ചിദംബരം6. മികച്ച ഗാനരചയിതാവ്- വേടൻ7. മികച്ച കലാസംവിധായകൻ- അജയൻ ചാലിശേരി8. ശബ്ദരൂപകല്പന – ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ9. മികച്ച ശബ്ദമിശ്രണം- ഫസല്‍ എ ബക്കര്‍, ഷിജിന്‍ മെല്‍വിന്‍ ഹട്ടൻ10 മികച്ച പ്രോസസിംഗ് ലാബ്/ കളറിസ്റ്റ്- ശ്രീക് വാര്യർസർവൈവൽ ത്രില്ലറായ മഞ്ഞുമ്മൽ ബോയ്സ് 2024 ഫെബ്രുവരി 22നാണ് തിയറ്ററുകളിൽ എത്തിയത്. ജാൻ-എ-മന്നിന് ശേഷം ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൊടൈക്കനാലിലെ ഗുണാ കേവ്സിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമിച്ചത്. പ്രശസ്ത സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബി പുറത്തുവിട്ട 2024ലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റിൽ ആദ്യത്തെ പത്ത് ചിത്രങ്ങളിൽ മഞ്ഞുമ്മൽ ബോയ്സും ഇടം നേടിയിരുന്നു.സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് കോടതി കയറിയിരുന്നു. സിനിമയുടെ നിർമാണത്തിന് 7 കോടി രൂപ നൽകിയെങ്കിലും 40 ശതമാനം ലാഭമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് കാട്ടി അരൂര്‍ സ്വദേശിയാണ് സൗബിൻ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയത്.










