ചങ്ങരംകുളം :ആലംങ്കോട് പഞ്ചായത്തിലേക്ക് ഇന്ന് യുഡിവൈഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തും. കാലത്ത് 10 മണിക്ക് നടക്കുന്ന മാര്‍ച്ച് പിപി യൂസഫലി ഉദ്ഘാടനം ചെയ്യും.അഡ്വക്കറ്റ് സിദ്ധിക് പന്താവൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ആലങ്കോട് പഞ്ചായത്ത് കെട്ടിടവുമായി ബന്ധപ്പെട്ട അഴിമതിക്കും,തകർന്നടിഞ്ഞ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥക്കും, തെരുവു വിളക്കുകളുടെ കരാർ കൊടുത്തതിലെ അഴിമതിക്കും എതിരെയാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് യുഡിവൈഎഫ് നേതാക്കൾ അറിയിച്ചു








