• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗുണ്ടാനേതാവ് ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞു; 53 കേസുകളിൽ പ്രതി, വേഷം മാറാൻ വിദഗ്ധൻ, വ്യാപക തിരച്ചിൽ

ckmnews by ckmnews
November 4, 2025
in UPDATES
A A
ഗുണ്ടാനേതാവ് ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞു; 53 കേസുകളിൽ പ്രതി, വേഷം മാറാൻ വിദഗ്ധൻ, വ്യാപക തിരച്ചിൽ
0
SHARES
227
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ:തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തുനിന്ന് തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് കടന്നു കളഞ്ഞത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ തെളിവെടുപ്പിനുശേഷം വിയ്യൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞപ്പോൾ പുറത്തിറക്കി. 3 പൊലീസുകാർ ഒപ്പമുണ്ടായിരുന്നു. ഇവരെ തള്ളിമാറ്റി ഓടുകയായിരുന്നു. ജയിൽ മതിലിനോട് ചേർന്ന് പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലത്തേക്കാണ് ഓടിയത്. തൃശൂർ നഗരത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു

കഴിഞ്ഞ വർഷവും വിയ്യൂർ ജയിലിനു മുന്നിൽനിന്ന് ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ തെളിവെടുപ്പിനുശേഷം വിയ്യൂരിൽ എത്തിച്ചപ്പോൾ ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാൾ. പൊലീസിനെ ആക്രമിച്ച് നേരത്തെയും ജയിൽ ചാടിയിട്ടുണ്ട്

33 വയസ്സിനിടെ അഞ്ചോളം കൊലക്കേസുകളിൽ പ്രതിയായി. വേഷം മാറുന്നതിൽ വിദഗ്ധനാണെന്ന് പൊലീസ് പറയുന്നു. ഒരു സ്ഥലത്ത് ലുങ്കിയാണ് വേഷമെങ്കിൽ മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്നത് ജീൻസും കൂളിങ് ഗ്ലാസും ധരിച്ചായിരിക്കും. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമത്തിലാണ് ബാലമുരുകന്റെ ജനനം. വർഷങ്ങളോളം തമിഴ്നാട്ടിൽ ഗുണ്ടാ സംഘത്തലവനായി പ്രവർത്തിച്ചു. ഇയാൾക്കായി തമിഴ്നാട്ടിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ബാലമുരുകൻ കേരളത്തിലേക്കു കടന്നത്. മറയൂരിലെ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസുമുണ്ട്

Related Posts

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു
UPDATES

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

October 13, 2026
689
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും
UPDATES

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

October 13, 2026
59
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി
UPDATES

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

October 13, 2026
105
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്
UPDATES

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

October 13, 2026
57
ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി
UPDATES

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
93
ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്
UPDATES

ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്

October 12, 2026
171
Next Post
എസ്‌ഐആര്‍; ബിഎല്‍ഒമാര്‍ ഇന്ന് മുതല്‍ വീടുകളിലേക്ക്’വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

എസ്‌ഐആര്‍; ബിഎല്‍ഒമാര്‍ ഇന്ന് മുതല്‍ വീടുകളിലേക്ക്'വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Recent News

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

October 13, 2026
689
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

October 13, 2026
59
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

October 13, 2026
105
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

October 13, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025