ചാലിശ്ശേരി സെന്റ്പീറ്റേഴ്‌സ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ ചാത്തുരുത്തിൽ ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് പരുമലതിരുമേനിയുടെ ഓർമ്മ പെരുന്നാളിന്ന് കൊടിയേറി.ഞായറാഴ്ച രാവിലെ സുറിയാനി പള്ളിയിൽ വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു തുടർന്ന് വികാരി പെരുന്നാൾ കൊടിയേറ്റം നടത്തി.
നവംബർ 08, 09 ,ശനി,ഞായർ ദിവസങ്ങളിലാണ് പെരുന്നാളാഘോഷം.ശനിയാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥന ഞായറാഴ്ച വിശുദ്ധ കുർബ്ബാന ,പ്രദക്ഷിണം ,ആശീർവാദം,സ്നേഹ വിരുന്ന് എന്നിവ നടക്കും.പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ ബിജു മുങ്ങാംകുന്നേൽ,ട്രസ്റ്റി സി യു ശലമോൻ ,സെക്രട്ടറി ടെറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകും







