എടപ്പാള്‍:കാലടി കരയോഗ ഓഫീസിൽ എന്‍എസ്എസ് പതാക ദിനത്തോടനുബന്ധിച്ച് വനിതാ വിഭാഗം പ്രസിഡൻ്റ് സിന്ധു വിളക്ക് തെളിയിച്ചു.കരയോഗം പ്രസിഡൻ്റ് ജയരാജ് പടിക്കൽ പതാക ഉയർത്തി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. സമുദായ അംഗങ്ങൾ പ്രതിജ്ഞ ഏറ്റ് ചൊല്ലി.തുടര്‍ന്ന് കരയോഗം ഓഫീസിൽ യോഗം ചേർന്നു.കരയോഗം ട്രഷറർ മുരളികൃഷ്ണൻ പി സ്വാഗതം പറഞ്ഞു.പതാക ദിനത്തിൻ്റെ പ്രസക്തിയെ കുറിച്ച് സെക്രട്ടറി ഹരിപ്രസാദ് ഇ ടി വിശദീകരിച്ചു.എക്സിക്യൂട്ടീവ് അംഗം മണികണ്ഠൻ പിടി നന്ദി പറഞ്ഞു.എന്‍എസ്എസ് വനിതാ വിഭാഗം പ്രസിഡൻ്റ് നിന്ധു,സെക്രട്ടറി രഞ്ജിനി ,എന്‍എസ്എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ,മെമ്പർമാർ എന്നിവർ പങ്കെടുത്തു.







