പൊന്നാനി:പൊന്നാനി ഹാര്‍ബറില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വെസ്റ്റ് ബംഗാള്‍ കാളിനഗര്‍ സ്വദേശി കനയ് ദാസ്(35)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച കാലത്താണ് സംഭവം.വലക്കെട്ടിന് മുകളില്‍ കമിഴ്ന്ന് കിടക്കുന്ന നലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഏതാനും ദിവസം മുമ്പ് പൊന്നാനിയില്‍ ജോലിക്ക് എത്തിയതാണെന്നാണ്പോലീസ് നല്‍കുന്ന വിവരം.പൊന്നാനി പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സയന്റിഫിക് വിദഗ്തരും ഫിംഗര്‍പ്രിന്റും സ്ഥലത്ത് പരിശോധന നടത്തി.ഇന്‍ക്വസ്റ്റ് നടഫടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.







