ചങ്ങരംകുളം:ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ആലങ്കോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ദിരഗാന്ധി അനുസ്മരണം വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് പി.ടി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു.ഹുറൈർ കൊടക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി.മണി മാസ്റ്റർ, സി.കെ.മോഹനൻ,സലീം ചങ്ങരംകുളം,ഉണ്ണികൃഷ്ണൻ, വിനോദ് ശ്രീപാദം തുടങ്ങിയവർ പ്രസംഗിച്ചു.
 
			 
			







