മലപ്പുറം: തിരൂരങ്ങാടി കൊളപ്പുറത്ത് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ലോറി തലകീഴായി മറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ലോറി ക്രൈയിൻ ഉപയോഗിച്ച് ഉയർത്തിയായിരുന്നു രക്ഷാപ്രവർത്തനം. അതേസമയം, എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.