• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 5, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

മത്സ്യലഭ്യതയിൽ നേരിയ കുറവ്, കേരളത്തിൽ മത്തി കൂടി: സിഎംഎഫ്ആർഐ

cntv team by cntv team
August 4, 2025
in Kerala, Latest News
A A
മത്സ്യലഭ്യതയിൽ നേരിയ കുറവ്, കേരളത്തിൽ മത്തി കൂടി: സിഎംഎഫ്ആർഐ
0
SHARES
207
VIEWS
Share on WhatsappShare on Facebook

കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 34.7 ലക്ഷം ടൺ മത്സ്യം. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ രണ്ട് ശതമാനവും കേരളത്തിൽ നാല് ശതമാനവും സമുദ്രമത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ട്.കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. 7.54 ലക്ഷൺ ടൺ മീൻ പിടിച്ച ​ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. തമിഴ്നാടിനാണ് (6.79 ലക്ഷം ടൺ) രണ്ടാം സ്ഥാനം.ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും കേരളത്തിൽ മത്തിയുടെ ലഭ്യത 7.9 ശതമാനം വർധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യവും മത്തിയാണ്- 1.49 ലക്ഷം ടൺ. എന്നാൽ, രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ്- 2.63 ലക്ഷം ടൺ.മത്തി കഴിഞ്ഞാൽ, അയല (61,490 ടൺ), ചെമ്മീൻ (44,630 ടൺ), കൊഴുവ (44,440 ടൺ), കിളിമീൻ (33,890 ടൺ) എന്നിങ്ങനെയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ.കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യതയിൽ സംസ്ഥാനത്ത് അസാധാരണാംവിധം ഏറ്റക്കുറിച്ചുലുണ്ടായ വർഷമാണ് 2024. കഴിഞ്ഞ വർഷത്തെ ആദ്യമാസങ്ങളിൽ വളരെ കുറവായിരുന്നു മത്തി. അതിനാൽ വില കിലോക്ക് 400 രൂപവരെ എത്തിയിരുന്നു. എന്നാൽ സെപ്തംബർ-ഡിസംബർ മാസങ്ങളിൽ ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭ്യമായി. വില കിലോക്ക് 20-30 വരെ കുറയുകയും ചെയ്തു.മുൻ വർഷത്തെ അപേക്ഷിച്ച്, 2024ൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മീൻ ലഭ്യത കുറഞ്ഞു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ലഭ്യത വർധിച്ചു.രാജ്യത്താകെ വിവിധ യാനങ്ങളിൽ മീൻപിടുത്തത്തിന് പുറപ്പെടുന്ന രണ്ടര ലക്ഷം മത്സ്യബന്ധന ട്രിപ്പുകൾ പഠനത്തിന്റെ ഭാ​ഗമായി നിരീക്ഷിച്ചു. ഒരു ട്രിപ്പിൽ യന്ത്രവൽകൃത യാനങ്ങൾ ശരാശരി 2959 കിലോ​ഗ്രാം മത്സ്യവും മോട്ടോർ യാനങ്ങൾ ശരാശരി 174 കിലോ​ഗ്രാം മത്സ്യവും പിടിച്ചതായി കണ്ടെത്തി. മോട്ടോർ-ഇതര വള്ളങ്ങൾ ശരാശരി 41 കിലോ മത്സ്യമാണ് ഒരു ട്രിപ്പിൽ പിടിച്ചത്.സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ്, ഇക്കണോമിക്സ് ആന്റ് എക്സ്റ്റൻ‌ഷൻ വിഭാ​ഗമാണ് വാർഷിക സമുദ്രമത്സ്യ ലഭ്യത കണക്കാക്കി റിപ്പോർട്ട് തയ്യാറാക്കിയത്.

Related Posts

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി
Kerala

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

August 4, 2025
മാനം കണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ഡോ:ലൈല ബീവി നിര്യാതയായി
Kerala

മാനം കണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ഡോ:ലൈല ബീവി നിര്യാതയായി

August 4, 2025
മാനം കണ്ടത്ത് മുഹമ്മദിന്റെ ഭാര്യ ഡോ:ലൈല ബീവി നിര്യാതയായി
Kerala

ലോക സൗഹൃദ ദിനാചരണത്തിൻ്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ പരിപാടി സംഘടിപ്പിച്ചു

August 4, 2025
അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു; ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ ഗുരുതര വീഴ്ച
Crime

അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു; ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ ഗുരുതര വീഴ്ച

August 4, 2025
‘സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ മൂന്ന് കൊല്ലത്തെ ക്ലാസ് കൊടുക്കണം’; അടൂരിനെ പിന്തുണച്ച് എം മുകേഷ് എംഎല്‍എ
Latest News

‘സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ മൂന്ന് കൊല്ലത്തെ ക്ലാസ് കൊടുക്കണം’; അടൂരിനെ പിന്തുണച്ച് എം മുകേഷ് എംഎല്‍എ

August 4, 2025
മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; രണ്ട് തൊഴിലാളികളെ അച്ചൻകോവിലാറിൽ കാണാതായി
Latest News

മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; രണ്ട് തൊഴിലാളികളെ അച്ചൻകോവിലാറിൽ കാണാതായി

August 4, 2025
Next Post
അടൂരിനെതിരായ പരാതിയില്‍ ഇടപെട്ട് എസ്‌സി/എസ്ടി കമ്മീഷന്‍; പത്ത് ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണം

അടൂരിനെതിരായ പരാതിയില്‍ ഇടപെട്ട് എസ്‌സി/എസ്ടി കമ്മീഷന്‍; പത്ത് ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണം

Recent News

വെളിയങ്കോട് ക്വോട്ടേഷൻ സംഘത്തിൻ്റെ അക്രമം,പ്രധാന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ’പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ ഷെമീര്‍

വെളിയങ്കോട് ക്വോട്ടേഷൻ സംഘത്തിൻ്റെ അക്രമം,പ്രധാന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ’പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ ഷെമീര്‍

August 4, 2025
കോതമംഗലം കൊലപാതകം; അൻസിലിനെ കൊലപ്പെടുത്തിയത് ആസൂത്രണത്തോടെ; യുവതി ലക്ഷ്യമിട്ടത് മൂന്ന് പേരെ?

കോതമംഗലം കൊലപാതകം; അൻസിലിനെ കൊലപ്പെടുത്തിയത് ആസൂത്രണത്തോടെ; യുവതി ലക്ഷ്യമിട്ടത് മൂന്ന് പേരെ?

August 4, 2025
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

August 4, 2025
പാലപ്പെട്ടി ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയിതു .

പാലപ്പെട്ടി ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയിതു .

August 4, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025