മൂക്കുതല : യൂ.എ.എം ജിഎൽപിഎസ് വടക്കുംമുറിയിൽ ലോക സൗഹൃദ ദിനാചരണത്തിൻ്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ പരിപാടി സംഘടിപ്പിച്ചു. സൗഹൃദം വളരട്ടെ മഹാവൃക്ഷമായി എന്ന സന്ദേശ പ്രചരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് LKG മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ വൃക്ഷ തൈകൾ പരസ്പരം കൈമാറി.ഹെഡ് മാസ്റ്റർ കെ.വി.പ്രഷീദ് , ജസ്സി സി.വി ,അർജ്ജുൻ.പി,സന്ധ്യ.സി.എൻ ,സിജ.യു.കെ എന്നിവർ പ്രസംഗിച്ചു.