പയ്യന്നൂർ (കണ്ണൂർ)ബിജെപി നേതാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അരവഞ്ചാലിലെ പനയന്തട്ട തമ്പാൻ (57) ആണ് മരിച്ചത്. ബിജെപി സംസ്ഥാന കൗൺസിൽ അംഗവും അരവഞ്ചാലിലെ വ്യാപാരിയുമായിരുന്നു. ശനിയാഴ്ച രാവിലെ പയ്യന്നൂർ മേൽപ്പാലത്തിന് സമീപത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തവിടിശ്ശേരി സ്വദേശിയായിരുന്ന തമ്പാൻ ഏറെ നാളായില്ല അരവഞ്ചാലിലേക്ക് താമസം മാറിയിട്ട്. ഭാര്യ: ശ്യാമള. മക്കൾ: ശ്വേത, കൃഷ്ണ, മൃദുൽ ലാൽ







