ചങ്ങരംകുളം:വ്യക്തികളിൽ നിന്ന് തുടങ്ങി രാഷ്ട്രങ്ങളിൽ എത്തിനിൽക്കുന്ന ശാസ്ത്രീയ പുരോഗതിയുടെയും കണ്ടുപിടുത്തങ്ങളുടെയും ചരിത്രം യുദ്ധ ശാസ്ത്രത്തിന്റെ ചിത്രമാണെന്ന ചിന്ത പങ്കുവെച്ച് ഭൗതികശാസ്ത്രത്തിലെ ആകർഷണീയവും സങ്കീർണവുമായ മനുഷ്യ അറിവിൻറെ അതിരുകൾ തേടി യാത്ര ആരംഭിച്ച യുവ ശാസ്ത്രജ്ഞൻ ഹേബൻ അൻവർ.വളയംകുളം എം വി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു 14 വയസ്സ് മാത്രം പ്രായമുള്ള ഈ വിസ്മയ പ്രതിഭ.അമേരിക്കയിലെ ജോർജ് മാസൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും സ്കോളർഷിപ്പ് നേടിയ ഹേബൽ അൻവറിനും,കെമിക്കൽ എഞ്ചിനീറിങ്ങിൽ ഡോക്ടറേറ്റ് നേടിയ എം വി എം സ്‌കൂളിലെ പൂർവ വിദ്യാർത്ഥി ഡോ. ശംസ കീഴേപ്പാട്ടിനും നീറ്റ് ക്വാളിഫൈ ചെയ്ത പൂജിത റെഡ്‌ഡിക്കുമുള്ള പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു.പ്രിൻസിപ്പൽ റഷീദ് കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു.കുഞ്ഞുമുഹമ്മദ് പന്താവൂർ. പി പി എം അഷ്‌റഫ്, പി ഐ മുജീബ്റഹ്മാൻ, ഹമീദ് എൻ കോക്കൂർ,ഷഫീഖ് പാണക്കാട്, സൈനു നെച്ചിക്കൽ, ഹെഡ് ബോയ് മുഹമ്മദ് ശമ്മാസ്, സ്‌കൂൾ ലീഡർ ഷെഫിൻ ലത്തീഫ് റഹ്മാൻ, ടി എം ആലിക്കുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു







