തൻ്റെ അച്ഛൻറെ മരണം ദിവസം തന്നെയാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാനായി അച്ഛൻ ഏൽപ്പിച്ച തുകയുമായി അലൻ മത്സര വേദിയിലേക്ക് ഓടി എത്തിയത്.മരണാന്തര കർമ്മങ്ങൾ ചെയ്ത ഉടനെ അന്നേദിവസം തന്നെ തന്റെ അച്ഛനുവേണ്ടി മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടണം എന്നായിരുന്നു അലൻ്റെ തീവ്രമായ ആഗ്രഹം. ദൃഢ നിശ്ചയത്തോടെ മന ധൈര്യത്തോടെ ജില്ലയിൽ നിന്നും സ്വർണ മെഡൽ നേട്ടത്തോടെ സംസ്ഥാന തല സ്കൂൾ മേളയിലേക്ക് എത്തുമ്പോഴും ലക്ഷ്യം ഒന്നു തന്നെയായിരുന്നു.ചെറുപ്പം തൊട്ടേ എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകിയ പ്രിയ അച്ഛന് വേണ്ടി സ്റ്റേറ്റ് ചാമ്പ്യൻ പട്ടവും ഗോൾഡ് മെഡലും, നേടണം കേരള ടീമിൽ ഇടം നേടണം.കളിച്ച ഓരോ റൗണ്ട് മത്സരങ്ങളിലും തൻ്റെ വ്യക്തമായ ആധിപത്യം ഉറപ്പിച്ചു അവസാന ഫൈനൽ റൗണ്ട് മത്സരത്തിലും ഏകപക്ഷീയമായി വിജയിച്ചാണ് മഹാരാഷ്ട്രയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ മീറ്റിനുള്ള കേരള ടീമിൽ അലൻ ഇടം നേടിയിരിക്കുന്നത്.
മലപ്പുറം ജില്ലയ്ക്കും എരമംഗലത്തിനും അഭിമാനമായ അലൻ കഴിഞ്ഞ 9 വർഷമായി വിന്നർ സ്പോർട്സ് സെൻററിൽ പരിശീലനം തുടർന്ന് പോരുകയാണ്.നീരജിന് പിന്നാലെ വിന്നർ സ്പോർട്സ് സെൻ്ററിൻ്റെ മലപ്പുറം ജില്ലക്ക് വേണ്ടിയുള്ള ഇന്നത്തെ 2 ആം സ്വർണ മെഡൽ നേട്ടം കൂടിയാണിത്.നിശ്ചയ ദാർഢ്യത്തിൻ്റെയും , ആത്മ സമർപ്പണത്തിൻ്റെയും ഈ വിജയം നാം ഓരോരുത്തർക്കും തികച്ചും പ്രചോദനം തന്നെയാണ്.







