കുറ്റിപ്പുറം:ഭാരത് സർക്കാർ ഉന്നതു ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി ആതവനാട് മർക്കസ് കോളേജ് എൻ എസ് എസ് യൂണിറ്റ് , യു .ബി .എ ക്ലബ്ബ് എന്നിവ ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗവു മായി ചേർന്ന് തൃപ്രങ്ങോട് വില്ലേജിലെ കൈനിക്കരയിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ എംപി ഹലീമ ഉദ്ഘാടനം ചെയ്തു.എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ കെ ശറഫുദ്ധീൻ അധ്യക്ഷനായി .ഗ്രാമ പഞ്ചായത്തു മെമ്പർ അലവിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.നേത്ര രോഗ വിദഗ്ധൻ ഡോ:അബ്ദുൽ മാലിക്, ഒപ്താൽമിക് അസിസ്റ്റന്റ് ദിൻഷിദ ,യുബിഎവില്ലേജ് കോഓർഡിനേറ്റർ ശില്പ ,എൻ .എസ് .എസ് വോളന്റീർമാരായ നാജിയ ജാസി,ഷാസിയ,റിഷാന ,ഷാദിൽ, ഫായിസ് , ഫർസാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.നൂറോളും രോഗികളെ പരിശോധിച്ച് ,തിമിര ശസ്‌ത്ര ക്രിയ വേണ്ടവരെ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു