ചങ്ങരംകുളം:പഞ്ചായത്ത് ദുര്‍ഭരണത്തിനും അഴിമതിക്കും എതിരെ ആലംകോട് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി.റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക,ടൗണ്‍ നവീകരണം പൂര്‍ത്തിയാക്കി വ്യാപാരികളെ സംരക്ഷിക്കുക,തെരുവ് വിളക്കുകള്‍ റിപ്പയര്‍ ചെയ്യുക,ആശുപത്രിയിലെ ഡോക്ടറുടെയും മരുന്നിന്റെയും അപര്യാപ്തത പരിഹരിക്കുക,പഞ്ചായത്ത് കെട്ടിട നിര്‍മാണത്തിലെയും ടൗണ്‍ നവീകരത്തിലെയും അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് യുഡിഎഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് റോഡില്‍ ചങ്ങരംകുളം സിഐ ഷൈനിന്റെയും പെരുമ്പടപ്പ് സിഐ ബിജുവിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം മാര്‍ച്ച് തടഞ്ഞു.തുടര്‍ന്ന് നടന്ന പ്രതിഷേധ ദര്‍ണ്ണ ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ അഷറഫ് കോക്കൂര്‍ ഉദ്ഘാടം ചെയ്തു.രഞ്ജിത്ത് അടാട്ട് സ്വാഗതം പറഞ്ഞ പരിപാടിയില്‍ എംകെ അന്‍വര്‍ അധ്യക്ഷത വഹിച്ചു.സിദ്ധിക് പന്താവൂര്‍,പിപി യൂസഫലി,ഉമ്മര്‍ തലാപ്പില്‍,പിടി ഖാദര്‍,ഷാനവാസ് വട്ടത്തൂര്‍,വികെ ആയിഷ,സികെ അഷറഫ്,സക്കീര്‍ ഒതളൂര്‍,കുഞ്ഞു കോക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു