ചങ്ങരംകുളം:ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നന്നംമുക്ക് പഞ്ചായത്തിൽ യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി.കോൺഗ്രസ്സ് 12 സീറ്റിലും ലീഗ് 7 സീറ്റിലും മത്സരിക്കും. വാർഡ് വിഭജനത്തിലൂടെ പുതിയതായി വന്ന രണ്ട് വാർഡുകളിൽ ഒന്ന് കോൺഗ്രസ്സിനും ഒന്ന് ലീഗിനും. വ്യാഴാഴ്ച ചേർന്ന നന്നംമുക്ക് പഞ്ചായത്ത് യു ഡി എഫ് ഉന്നത അധികാര സമതി ചേർന്നാണ് സീറ്റ് വിഭജനം പൂർത്തിയാക്കിയത്.സി എം യൂസഫ്, നാഹിർ ആലുങ്ങൾ, മുഹമ്മദലി നരണിപ്പുഴ, കെ മുരളീധരൻ, വി മുഹമ്മദുണ്ണി ഹാജി,ഉമ്മർ കുളങ്ങര, ഇ പി ഏനു, കാരയിൽ അപ്പു, അഷ്‌റഫ് കാട്ടിൽ, എ വി അഹമ്മദ്, എ വി അബ്ദുറു, കെ പി.അബൂ, ഇബ്രാഹിം കുട്ടി മുതുകാട്, ഇ കെ രാജൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.











