ചങ്ങരംകുളം:വാട്ടര്‍ അതോറിറ്റി അടക്കമുള്ളവര്‍ റോഡ് പൊളിച്ച് നടത്തുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ കുഴികള്‍ മണ്ണിട്ട് മൂടുന്നത് വാഹനങ്ങള്‍ക്ക് കെണിയാകുന്നു.ഇത്തരത്തില്‍ റോഡ് കോണ്‍ഗ്രീറ്റ് ചെയ്യാതെ കിടന്ന തിരക്കേറിയ എടപ്പാള്‍ ടൗണില്‍ മരം കയറ്റി വന്ന ലോറി താഴ്ന്നു.വ്യാഴാഴ്ച കാലത്താണ് സംഭവം.കുറ്റിപ്പുറം റോഡിലാണ് റോഡരികില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയ തടി കയറ്റി വന്ന ലോറി താഴ്ന്നത്.പിന്നീട് ക്രെയിന്‍ എത്തിച്ചാണ് ലോറി ഉയര്‍ത്തിയത്.ഇത്തരത്തില്‍ വാഹനങ്ങള്‍താഴുന്നത് പതിവാണെന്നും തകര്‍ത്ത റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു










