ചങ്ങരംകുളം:എം പരിവാഹന്‍ ആപ്പില്‍ പിഴ വന്നതായി വാട്സപ്പില്‍ സന്ദേശം അയച്ച് പണം തട്ടുന്ന സംഘം സജീവം.ഇത്തരത്തില്‍ എത്തിയ സന്ദേശം തുറന്ന യുവാവിന് 12000 രൂപ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസമാണ് സംഭവം.ചങ്ങരംകുളം സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്.
യുവാവിന്റെ വാട്സപ്പില്‍ ഗതാഗത ലംഘനം നടന്നതായി പരിവാഹന്‍ ആപ്പിന്റെ വ്യാജ ലിങ്ക് ഉപയോഗിച്ച് സന്ദേശം വരികയായിരുന്നു.ലിങ്ക് തുറന്നതോടെ യുവാവിന്റെ എക്കൗണ്ടില്‍ നിന്ന് 12000 രൂപ നഷ്ടപ്പെട്ട മെസേജ് എത്തുകയായിരുന്നു.സംഭവത്തില്‍ യുവാവ് നല്‍കിയ പരാതിയില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് നിരവധി പേര്‍ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.എം പരിവാഹന്റെ സന്ദേശം ഒരിക്കലും വാട്ട്സപ്പില്‍ വരില്ലെന്നും എസ്എംഎസ് വഴി മാത്രമെ വരൂ എന്നുമാണ് ഉദ്ധ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം







