എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് വെളിയങ്കോട് പഞ്ചായത്തിലെ മുക്കിലറ തോട് കെട്ടി റോഡ് സംരക്ഷിക്കുന്ന പദ്ധതിയുടെ പൂർത്തീകരിച്ച ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു.ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് അംഗം പി അജയൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡന്റ് സൗദാമിനി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സൈദ് പുഴക്കര, വാർഡ് അംഗം പി പ്രിയ, ടി കെ ഫസലുറഹ്മാൻ, കെ വി കുഞ്ഞുമോൻ,അതിഫ് മൂത്തര കായിൽ,കമറുദ്ദീൻ തുടങ്ങിയവർ ആശംസകൾ നേരുന്നു സംസാരിച്ചു, ഒളാട്ട് ഖാലിദ് സ്വാഗതവും ഹബീബ് മൂത്താരകായിൽ നന്ദിയും പറഞ്ഞു











