ചങ്ങരംകുളം : മലപ്പുറം ജില്ലാതല കായിക മത്സരത്തിൽ പവർ ലിഫ്റ്റിങ് സീനിയർ ബോയ്സ് വിഭാഗത്തിൽ ചാമ്പ്യൻ ആയ ഉമ്മർ ബിൻഷാദിനെ എംഎസ്എഫ് തെങ്ങിൽ യൂണിറ്റ് ആദരിച്ചു.എംഎസ്എഫ് പൊന്നാനി മണ്ഡലം പ്രസിഡന്റ് ഷഹീൻ പള്ളിക്കര മൊമെന്റോ നൽകി.എംഎസ്എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഫ്സൽ വാഫി ഉൽഘാടനം നിർവഹിച്ചു. റോഷൻ,റഹൂഫ്, ശിഹാബ് എന്നിവർ പ്രതിനിധികളായി പങ്കെടുത്തു. മൂക്കുതല ഗവ: സ്കൂളിലെ പ്ലസ് ടു കോമേഴ്‌സ് വിദ്യാർത്ഥിയാണ് ഉമർ ബിൻഷാദ്. മുസ്‌ലിം ലീഗ് സജീവ പ്രവർത്തകനും കർഷകനുമായ ബഷീർ അഞ്ചുകണ്ടതിൽ ആണ് പിതാവ്. ഈ മാസം 26 ന് സംസ്ഥാന തല മത്സരം നടക്കാനിരിക്കുകയാണ്.











