• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കണ്ണൂരില്‍ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞത് സിപിഎം കൗണ്‍സിലര്‍; പിടികൂടി പോലീസ്

cntv team by cntv team
October 18, 2025
in Kerala
A A
കണ്ണൂരില്‍ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞത് സിപിഎം കൗണ്‍സിലര്‍; പിടികൂടി പോലീസ്
0
SHARES
497
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂര്‍: കൂത്തുപറമ്പില്‍ വീട്ടിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. കൂത്തുപറമ്പ് നഗരസഭയിലെ നാലാംവാര്‍ഡ് കൗണ്‍സിലറും സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.പി. രാജേഷിനെയാണ് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ ഒരുപവനിലധികം തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുത്ത് അജ്ഞാതന്‍ കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി നഗരസഭ കൗണ്‍സിലറാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കണിയാര്‍ക്കുന്നില്‍ കുന്നുമ്മല്‍ ഹൗസില്‍ പി.ജാനകി(77)യുടെ മാലയാണ് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് പൊട്ടിച്ചു കടന്നുകളഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ജാനകി വീടിന്റെ പിന്‍വശത്ത് മീന്‍ മുറിക്കുകയായിരുന്നു. വീടിന്റെ പിന്നിലൂടെ എത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് വീടിനുള്ളില്‍ കയറി മുന്‍വശത്തുകൂടെ പുറത്തേക്ക് പോകുകയായിരുന്നു.മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നെന്നും കണ്ണിന് കാഴ്ചക്കുറവുള്ളതിനാല്‍ ആളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു ജാനകിയുടെ മൊഴി. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാര്‍ ഓടിയെത്തുമ്പോഴെക്കും മോഷ്ടാവ് സ്‌കൂട്ടറില്‍ കയറി കടന്നുകളഞ്ഞിരുന്നു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സ്‌കൂട്ടറില്‍ സഞ്ചരിച്ച പ്രതിയുടെ ദൃശ്യങ്ങള്‍ കിട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഎം കൗണ്‍സിലറായ രാജേഷാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. പോലീസ് പിടിയിലായതിന് പിന്നാലെ രാജേഷിനെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.

Related Posts

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം
Kerala

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

April 23, 2026
162
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്
Crime

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

April 23, 2026
563
‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി
Kerala

‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

April 23, 2026
55
നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍
Kerala

നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

April 23, 2026
24
സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
Kerala

സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

April 23, 2026
773
‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും; സഹായവുമായി സുരേഷ് ഗോപി
Kerala

‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും; സഹായവുമായി സുരേഷ് ഗോപി

April 23, 2026
134
Next Post
ആലംകോട് പഞ്ചായത്ത് യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി’ഇനി സ്ഥാനാര്‍ത്ഥികളെ അറിയാം

ആലംകോട് പഞ്ചായത്ത് യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി'ഇനി സ്ഥാനാര്‍ത്ഥികളെ അറിയാം

Recent News

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

April 23, 2026
162
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

April 23, 2026
563
‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

April 23, 2026
55
നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

April 23, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025